
ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവത്തിൽ ഓതറയും പുതുക്കുളങ്ങരയും ജേതാക്കളായി. ഏ ബാച്ചിൽ കീഴ്‌വന്മഴി രണ്ടാം സ്ഥാനവും, ഉമയാറ്റുകര മൂന്നാം സ്ഥാനവും നേടി. മികച്ച ചമയത്തിനുള്ള ട്രോഫി പ്രയാറും, ബി ബാച്ച് ഫൈനലിൽ വന്മഴി രണ്ടാം സ്ഥാനവും കോടയാട്ടുകര മികച്ച ചമയത്തിനുള്ള ട്രോഫിയും കരസ്ഥമാക്കി.പമ്പാ നദിയിൽ ഇറപ്പുഴ നട്ടായത്തിൽ നടന്ന ജലോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചതയം ജലോത്സവ സമിതി ചെയർമാൻ എം.വി ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണികൃഷ്ണൻ, സമ്മാനദാനം നിർവ്വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ശോഭാ വർഗീസ്,വൈസ് ചെയർമാൻ കെ ഷിബുരാജൻ , പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് അമ്മാളുക്കുട്ടി സണ്ണി, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി. വി സജൻ, സന്ദീപ് വചസ്പതി, എബി കുര്യാക്കോസ്, പള്ളിയോട സേവാ സംഘം മുൻ പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി, ജനറൽ കൺവീനർ മുരുകൻ ,ബി കൃഷ്ണകുമാർ, അജി ആർ നായർ, സജിത്ത് മംഗലത്ത്,പള്ളിയോടസേവാസംഘം ഭാരവാഹികൾ, കൗൺസിലർമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.











